Carolling Schedule
2022 Christmas Carols
Due to some unforeseen circumstances, we are planning to cancel this year's Carol service. A few families within our group contracted COVID last week. Considering the health and safety of everyone involved with our Carol, we are planning to cancel this year's Carol service.
DEC 2, Friday
18:30 Xavier & Ivy
19:00 Maxwell Cosmic & Rani
19:30 C. J Alexander & Sara
20:00 Ciji & Elsa
DEC 3, Saturday
17:00 James & Minu
17:30 Rajendran & Bindu
18:00 Thomas & Lavin
18:30 Shinu & Sheena
19:00 Pratheesh & Neethu
19:30 Joseph & Neethu
20:00 Jom & Jane
20:30 Sen & Algi
DEC 9, Friday
18:00 Joby & Indu
18:30 Shaju & Sherin
19:00 Prajith & Jissy
19:30 Suresh Raja & Anitha
20:00 Joly & Beena
20:30 Ajish & Manju
DEC 10, Saturday
17:00 Joy & Cicily
17:30 Udaya Kabadi & Mary
18:00 Abraham & Susan
18:30 Anoop & Stephi
19:00 Bibin & Rachel
19:30 Emmanuel & Leya
20:00 Jerry & Jelin
Malayalam Carol Songs


ഹാവ നഗീല (Hebrew )
ഹാവ..നഗീല, ഹാവ..നഗീല, ഹാവ..നഗീല വേ..നിസ്മെഹ (2)
ഹവ്വ നെറന്നെന്ന, ഹവ്വ നെറന്നെന്ന, ഹാ..വ നെറന്നെന്ന വേനിസ്മെഹാ (2)
ഊ..റു, ഊറു..ആഹിം
ഉറാഹിം ബെലെവ് സംമേയ (4)
ഉറാഹിം, ഉറാഹിം, ബെലെവ്സംമേയ (...ഹേയ്)
കണ്ണും കണ്ണും കാത്തിരുന്നു
കണ്ണും കണ്ണും കാത്തിരുന്നു
മന്നിലൊരു പൈതലിനായി
കാതോടു കാതോരം കേട്ടിരുന്നു
ദൈവപുത്രൻ പിറക്കുമെന്ന്
കണ്ണും കണ്ണും...കണ്ണും കണ്ണും കാത്തിരുന്നു…….
ആകാശവീഥിയിൽ മാലാഖാമാരവർ
സ്നേഹത്തിൻ നിറകുടമായ്
തരാട്ടുപാടി ഉറക്കീടുവനായ്
മനതാരിൽ നിനച്ചിരുന്നു (2)
ഇത്രനല്ല സ്നേഹത്തെ തന്ന നല്ല നാഥനെ
മെല്ലെ രാവിൽ പാടിസ്തുതിക്കാം (2)
കണ്ണും കണ്ണും...കണ്ണും കണ്ണും കാത്തിരുന്നു…….
ജീവന്റെ പാതയിൽ കാരുണ്യകനവായ്
കരുണാർദ്രൻ അലിഞ്ഞ ദിനം
ആലോലമാട്ടി ലാളിച്ചിടുവാനായ്
കൃപയിൽ നിറഞ്ഞിരുന്നു (2)
ഇത്രനല്ല സ്നേഹത്തെ തന്ന നല്ല നാഥനെ
മെല്ലെ രാവിൽ പാടിസ്തുതിക്കാം (2)
കണ്ണും കണ്ണും...കണ്ണും കണ്ണും കാത്തിരുന്നു…….
താരകം പൊന്‍ താരകം
താരകം പൊന്‍ താരകം
പൊന്‍ താരകം മിന്നീ
ബേത്ലഹേമിന്‍ രാജകുമാരന്‍
കണ്ണുകള്‍ ചിമ്മീ (2)
ആട്ടിടയന്മാര്‍ മലമേടുകളില്‍
അതിക്ഷീണിതരായുറങ്ങീ
ഗായകരോതിയ വാര്‍ത്തയറിഞ്ഞവര്‍
പുല്‍ക്കുടില്‍ തേടിയെത്തീ (2) (താരകം..)
ആ രാത്രിയതില്‍ മരുഭൂമിയതില്‍
മൂന്നു മന്നവരാഗതരായ്
രാജകുമാരനു കാഴ്ചകളേകി
താണു വണങ്ങിയവര്‍ (2) (താരകം..)
പൈതലാം യേശുവേ
പൈതലാം യേശുവേ.. ഉമ്മവെച്ചുമ്മവെച്ചുണര്‍ത്തിയ..
ആട്ടിടയര്‍ ഉന്നതരേ.. നിങ്ങള്‍ തന്‍ ഹൃത്തില്‍ യേശുനാഥന്‍ പിറന്നു (2)
ലലലാ..ലലലാ..ലലലലലാ..ലലാ...അഹാ..അഹാ..അഹാഹാ..ഉം...ഉം
താലപ്പൊലിയേകാന്‍ തംബുരു മീട്ടുവാന്‍
താരാട്ടു പാടിയുറക്കീടുവാന്‍ (2)
താരാഗണങ്ങളാല്‍ ആഗതരാകുന്നു
വാനാരൂപികള്‍ ഗായകര്‍ ശ്രേഷ്ഠര്‍ (2) (പൈതലാം..)
ഉള്ളില്‍ തിരതല്ലും മോദത്തോടെത്തും
പാരാകെ പ്രേക്ഷകര്‍ നിരനിരയായ് (2)
നാഥാഥി നാഥനായ് വാഴുമെന്നീശനായ്
ഉണര്‍വോടേകുന്നെന്‍ ഉള്‍തടം ഞാന്‍ (2) (പൈതലാം..)
രാജാവിന്‍ രാജാവെഴുന്നള്ളുന്നു
രാജാവിന്‍ രാജാവെഴുന്നള്ളുന്നു
ദേവന്‍റെ ദേവന്‍ എഴുന്നള്ളുന്നു
മലര്‍ വീഥിയൊരുക്കി മാലാഘമാര്‍
പുല്‍മെത്ത വിരിച്ചു ഇടയന്മാര്‍
ഹാലേലൂയ്യാ (4)
രാജാവിന്‍ രാജാവെഴുന്നള്ളുന്നു
കന്യാമറിയത്തിന്‍ പുണ്യപുത്രന്‍
കൈവല്യരൂപനായ് അവതരിച്ചു (2)
കാലിത്തൊഴുത്തിലെ കൂരിരുട്ടില്‍
കാലത്തിന്‍ സ്വപ്നം തിളങ്ങിയല്ലോ (2)
ഹാലേലൂയ്യാ (4)
രാജാവിന്‍ രാജാവെഴുന്നള്ളുന്നു
കിഴക്കുനിന്നെത്തിയ രാജാക്കന്മാര്‍
കുഞ്ഞിളം പാദങ്ങള്‍ തൊഴുതുനിന്നു (2)
കുന്തിരിക്കം കാഴ്ച കൊണ്ടുവന്നു
മീറയും സ്വര്‍ണ്ണവും കൊണ്ടുവന്നു (2)
ഹാലേലൂയ്യാ (4)
രാജാവിന്‍ രാജാവെഴുന്നള്ളുന്നു
കാലിത്തൊഴുത്തില്‍
കാലിത്തൊഴുത്തില്‍ പിറന്നവനെ..കരുണ നിറഞ്ഞവനെ.. (2)
കരളിലെ ചോരയാല്‍ പാരിന്‍റെ പാപങ്ങള്‍ കഴുകി കളഞ്ഞവനെ.. (2)
അടിയങ്ങള്‍ നിന്‍ നാമം വാഴ്ത്തീടുന്നു..ഹല്ലേലൂയാ..ഹല്ലേലൂയാ..
കാലിതൊഴുത്തില്‍ പിറന്നവനെ..കരുണ നിറഞ്ഞവനെ..
കനിവിന്‍ കടലേ അറിവിന്‍ പൊരുളേ..
ചൊരിയൂ ചൊരിയൂ അനുഗ്രഹങ്ങള്‍.. (2 കനിവിന്‍)
നിന്‍ മുന്നില്‍ വന്നിതാ നില്‍പ്പൂ ഞങ്ങള്‍..ഹല്ലേലൂയാ..ഹല്ലേലൂയാ.. (2) - (കാലിത്തൊഴുത്തില്‍)
ഉലകിന്‍ ഉയിരായ് മനസ്സില്‍ മധുമായ്
ഉണരൂ ഉണരൂ മണിവിളക്കേ.. (2 ഉലകിന്‍)
കര്‍ത്താവേ കനിയു നീ യേശു നാഥാ....ഹല്ലേലൂയാ..ഹല്ലേലൂയാ.. (2) - (കാലിത്തൊഴുത്തില്‍)
ദൈവം പിറക്കുന്നു
ദൈവം പിറക്കുന്നു.. മനുഷ്യനായി ബത്ലെഹേമില്‍
മഞ്ഞുപെയ്യുന്ന മലര്‍മടക്കില്‍..ഹല്ലേലൂയാ..ഹല്ലേലൂയാ
മണ്ണിലും വിണ്ണിലും മന്ദഹാസം പെയ്യും മധുരമനോഹരഗാനം..
ഹല്ലേലൂയാ..ഹല്ലേലൂയാ... (ദൈവം പിറക്കുന്നു..)
പാതിരാവില്‍ മഞ്ഞേറ്റീറനായ്..
പാരിന്‍റെ നാഥന്‍ പിറക്കുകയായ് (2)
പാടിയാര്‍ക്കൂ വീണ മീട്ടൂ..
ദൈവത്തിന്‍ ദാസരെ ഒന്നു ചേരൂ (2) (ദൈവം പിറക്കുന്നു..)
പകലോനു മുന്‍പേ പിതാവിന്‍റെ ഹൃത്തിലെ
ശ്രീയേകസൂനുവാമുദയസൂര്യന്‍ (2)
പ്രാഭവപൂര്‍ണ്ണനായ് ഉയരുന്നിതാ
പ്രതാപമോടിന്നേശുനാഥന്‍ (2) (ദൈവം പിറക്കുന്നു..)
ബെത്ലഹേം പുരിയിലായ്
ബെത്ലഹേം പുരിയിലായ് വന്നു പിറന്നു യേശു
ലോകപാപം നീക്കുവാനായ് പാരിതില്‍ മനുജനായ്
വന്നല്ലോ ഈ രാവില്‍ നാഥന്‍
മറിയത്തിന്‍ മകനായി മണ്ണില്‍ (2)
പോയിടാം കൂട്ടരേ സ്വര്‍ലോകനാഥന്‍റെ
ജനനത്തെ ലോകമെങ്ങും ഘോഷിച്ചിടാം (2)
തപ്പ് താള മേളമോടെ ഒത്തു ചേര്‍ന്നു പാടിടാം
സ്വര്‍ഗ്ഗനാഥന്‍ ഭൂവില്‍ വന്ന സുദിനം
ആര്‍ത്തു പാടി ഘോഷിച്ചിടാം - ഇന്ന്
ആര്‍ത്തു പാടി ഘോഷിച്ചിടാം (തപ്പ് താള..)
രാജാധിരാജാവാം ശ്രീയേശു നാഥന്‍റെ
തൃപ്പാദം കുമ്പിട്ടിടാം (2)
ആമോദരായിന്നു ആനന്ദഗീതികള്‍
സാമോദം വാഴ്ത്തിപ്പാടാം (2) (പോയിടാം..)
അജപാലകരെല്ലാം ആഹ്ലാദത്താലിന്നു
നാഥനെ സ്തുതിച്ചിടുന്നു (2)
ശാസ്ത്രിമാര്‍ മൂവരിന്നു കാഴ്ചകള്‍ അര്‍പ്പിച്ചു
രാജനെ വന്ദിക്കുന്നു (2) (പോയിടാം..)
പുല്‍ക്കുടിലില്‍ കല്‍ത്തൊട്ടിയില്‍
പുല്‍ക്കുടിലില്‍ കല്‍ത്തൊട്ടിയില്‍
മറിയത്തിന്‍ പൊന്‍ മകനായി
പണ്ടൊരു നാള്‍ ദൈവസുതന്‍
പിറന്നതിന്‍ ഓര്‍മ്മ ദിനം (2)
പോരു മണ്ണിലെ ഇടയന്മാരെ
പാടൂ വിണ്ണിലെ മാലാഖകളേ (2)
പാടൂ തംബുരുവും
കിന്നരവും താളവുമായ് (പുല്‍ക്കുടിലില്‍...)
മെല്‍ഷ്യരും കാസ്പരും
ബെത്തസറും വാഴ്ത്തും
രക്ഷകരില്‍ രക്ഷകനാം
മിശിഹാ പിറന്ന ദിനം (പോരൂ മണ്ണിലെ..)
ഭൂമിയില്‍ ദൈവമക്കള്‍
നേടും സമാധാനം
ഉന്നതിയില്‍ അത്യുന്നതിയില്‍
ദൈവത്തിനു മഹത്വം (2) (പോരൂ മണ്ണിലെ..)
ശാന്ത രാത്രി
ശാന്ത രാത്രി തിരു രാത്രി
പുല്‍കുടിലില്‍ പൂത്തൊരു രാത്രി..
വിണ്ണിലെ താരക ദൂതരിറങ്ങിയ
മണ്ണിന്‍ സമാധാന രാത്രി..
ഉണ്ണി പിറന്നൂ ഉണ്ണിയേശു പിറന്നൂ (3) (ശാന്ത..)
ദാവീദിന്‍ പട്ടണം പോലെ
പാതകള്‍ നമ്മളലങ്കരിച്ചു .(2)
വീഞ്ഞു പകരുന്ന മണ്ണില്‍.. നിന്നും
വീണ്ടും മനസ്സുകള്‍ പാടി (ഉണ്ണി പിറന്നൂ..)
കുന്തിരിക്കത്താല്‍ എഴുതീ..
സന്ദേശ ഗീതത്തിന്‍ പൂ വിടര്‍ത്തീ (2)
ദൂരെ നിന്നായിരമഴകിന്‍ കൈകള്‍
എങ്ങും ആശംസ തൂകി (ഉണ്ണി പിറന്നൂ..)
ഇസ്രയേലിന് നാഥനായി
ഇസ്രയേലിന് നാഥനായി വാഴുമേകദൈവം
സത്യജീവമാര്ഗ്ഗമാണ് ദൈവം
മര്ത്ത്യനായി ഭൂമിയില് പിറന്നു സ്നേഹദൈവം
നിത്യജീവനേകിടുന്നു ദൈവം
അബ്ബാ പിതാവേ ദൈവമേ
അവിടുത്തെ രാജ്യം വരേണമേ
അങ്ങയെ തിരുഹിതം ഭൂമിയില്
എന്നെന്നും നിറവേറിടേണമേ (2)
ഇസ്രയേലിന് നാഥനായി വാഴുമേകദൈവം
സത്യജീവമാര്ഗ്ഗമാണ് ദൈവം
മനുജനായ് ഭൂവില് അവതരിച്ചു
മഹിയില് ജീവന് ബലികഴിച്ചു
തിരുനിണവും ദിവ്യ ഭോജ്യവുമായ്
ഈ ഉലകത്തിന് ജീവനായ്
വഴിയും സത്യവുമായവനെ
നിന് തിരുനാമം വാഴ്ത്തുന്നു (2)
അബ്ബാ പിതാവേ ദൈവമേ
അവിടുത്തെ രാജ്യം വരേണമേ
അങ്ങയെ തിരുഹിതം ഭൂമിയില്
എന്നെന്നും നിറവേറിടേണമേ
ഇസ്രയേലിന് നാഥനായി വാഴുമേകദൈവം
സത്യജീവമാര്ഗ്ഗമാണ് ദൈവം